KERALA PSC, LDC GK Q&A ഇൻഫർമേഷൻ ടെക്നോളജി  ഭാഗം 1


Information technology kerala PSC GK

Question and   Answer

MALAYALAM




Q. ഒരു വെബ്പേജിലെ പ്രധാന പേജ് ഏതു പേരിലറിയപ്പെടുന്നു?
A. ഹോം പേജ്

Q. ഒരു ഡാറ്റാ ബേസിൽ നിന്നോ നെറ്റ്‌വർക്കിൽ നിന്നോ ഡാറ്റ സെർച്ച് ചെയ്യുന്ന പ്രക്രിയ?
A. ബ്രൗസ്

Q. സ്വന്തം രചനകൾ വെബ്പേജുകളായി പ്രസിദ്ധീകരിക്കാൻ സഹായിക്കുന്ന ഇന്റർനെറ്റ് സംവിധാനം?
A.ബ്ലോഗ്

Q. ഇന്ത്യൻ വിവരസാങ്കേതിക വിദ്യയുടെ പിതാവ്?
A. രാജീവ് ഗാന്ധി

Q. ജി പി എസ് (GLOBAL POSITIONING SYSTEM) വികസിപ്പിച്ചെടുത്ത രാജ്യം?
A. യു എസ് എ

Q. ഏറ്റവും കൂടുതൽ റോബോട്ടുകൾ നിർമിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യം?
A. ജപ്പാൻ

Q. ഇലക്ട്രോണിക് റെക്കോഡുകളെ സുരക്ഷിതമാക്കാനായി ഉപയോഗിക്കുന്ന പ്രക്രിയ?
A. എൻക്രിപ്ഷൻ

Q. കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ നല്കുമ്പോഴോ നൽകുന്നതിന് മുൻപോ മനപ്പൂർവം അതിലെ ഡാറ്റ മാറ്റം വരുത്തുന്ന കുറ്റകൃത്യം?
A. Data diddling

Q. ഒരു യൂസറിന്റെ ഫയലുകളും ഡാറ്റയും അവരറിയാതെ വായിക്കുന്ന പ്രക്രിയ?
A. Snooping

Q. User കംപ്യൂട്ടറിൽനിന്ന് മറ്റു കമ്പ്യൂട്ടറിലേക്ക് ഫയലുകൾ കോപ്പി ചെയ്യുന്ന പ്രക്രിയ?
A. അപ്‌ലോഡിങ്

Q. ഗാരി കാസ്പറോവിനെ ചെസ്സിൽ പരാജയപ്പെടുത്തിയ കമ്പ്യൂട്ടർ ഏത്?
A. ഡീപ്പ് ബ്ലൂ

Q. ആദ്യത്തെ കമ്പ്യൂട്ടർ വൈറസാണ് .............?
A. ബ്രയിൻ

Q. ആദ്യത്തെ മൊബൈൽ ഫോൺ വൈറസ് ഏത്?
A. Cabir

Q. ഇന്ത്യയിലെ ഏറ്റവും വലിയ ഇ-ഗവേണൻസ് പദ്ധതി?
A. പാസ്പോർട്ട് സേവ

Q. ഹാർഡ് ഡിസ്ക്, സി.ഡി , ഡി.വി.ഡി, തുടങ്ങിയവ ഏത് തരം മെമ്മറിക്ക് ഉദാഹരണമാണ്?
A. സെക്കൻഡറി മെമ്മറി

Q. ഒരു കൂട്ടം ഫയലുകളെ ശേഖരിച്ചുവെക്കാനാണ് ..........ഉപയോഗിക്കുന്നത്?
A. ഫോൾഡർ

Q. ഒരു പ്രത്യേക ജോലി ചെയ്യാൻ വേണ്ടിയുള്ള ഒരു കൂട്ടം നിർദേശങ്ങളുടെ സമാഹരണമാണ് ?
A. സോഫ്റ്റ്‌വെയർ

Q. മോഡത്തിന്റെ സ്പീഡ് സൂചിപ്പിക്കുന്നത് 56 kbps, 256 kbps എന്നിങ്ങനെയാണ്. എന്താണ് ഇതുകൊണ്ട് അർഥമാക്കുന്നത്?
A. ഡാറ്റ ട്രാൻസ്ഫർ സ്പീഡ്

Q. EEPROM -ന്റെ പൂർണരൂപം?
A. ഒൺലി മെമ്മറി

Q. കമ്പ്യൂട്ടർ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ അടിസ്ഥാനപരമായി വിവരങ്ങൾ ശേഖരിക്കപ്പെടുകയും തിരികെ വായിക്കുകയും ചെയ്യുന്ന മെമ്മറിയുടെ ഭാഗം?
A. പ്രൈമറി മെമ്മറി

Q. ടാലി സോഫ്ട്‍വെയർ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
A. അക്കൗണ്ടിംഗ്

Q. JPG ഒരു ....... ആണ് ?
A. ഗ്രാഫിക്സ് ഫയൽ എക്സ്റ്റൻഷൻ

Q. സ്കാനർ ഏത് തരം ഉപകരണമാണ് ?
A. ഇൻപുട്ട്

Q. എന്താണ് ഒരു അറ്റാച്ച്മെന്റ് ?
A. ഒരു ഇമെയിൽ സന്ദേശത്തിന്റെ കൂടെ അയക്കുന്ന ഫയൽ

Q. ഇന്റർനെറ്റിൽനിന്ന് വിവരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നത് ?
A. സെർച്ച് എഞ്ചിൻ

Q. P D F -ന്റെ പൂർണരൂപം?
A. പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ