KERALA PSC LDC GK
NOTEBOOK
KERALA HISTORY
MALAYALAM
* ആന്ധ്രാപ്രദേശിലെ തിരുപ്പതി (വേങ്കടം) മുതല്‍ കന്യാകുമാരി (കുമരി) വരെയുള്ള പ്രദേശമായിരുന്നു പ്രാചീനകാലത്തെ തമിഴകം. പഴന്തമിഴ് പാട്ടുകളുടെ സമാഹാരങ്ങൾ സംഘസാഹിത്യം എന്നറിയപ്പെടുന്നു.
* തൊല്‍ക്കാപ്പിയം, നറ്റിണൈ, കുറുന്തൊകെ, ഐങ്കറുനൂറ്, പതിറ്റുപ്പത്ത്, അകനാനുറ്, പുറനാനൂറ്, പരിപാടല്‍, കലിത്തൊകൈ, തിരുക്കുറല്‍, ചിലപ്പതികാരം, മണിമേഖല തുടങ്ങിയവയാണ് സംഘകാല കൃതികൾ
* പ്രേമസംബന്ധമായ ഇതിവൃത്തമുള്ള പാട്ടുകളെ 'അകം' കൃതികൾ എന്ന് പറയുന്നു. അകനാനൂറ്, നറ്റിണൈ, ഐങ്കറുനൂറ് തുടങ്ങിയവ ഈ വിഭാഗത്തില്‍പ്പെടുന്നു.
* രാജ്യതന്ത്രം, യുദ്ധം, സൈന്യം, ദാനം, കീര്‍ത്തി തുടങ്ങിയവയാണ് പുറംപാട്ടുകളുടെ വിഷയം. പുറനാനൂറ്, പതിറ്റുപ്പത്ത് തുടങ്ങിയവ ഉദാഹരണം.
* തൊണ്ടൈമണ്ഡലം, ചോളം, പാണ്ഡ്യം, ചേരം, കൊങ്ങുനാട് എന്നിവയായിരുന്നു സംഘകാല തമിഴകത്തെ അഞ്ച് മണ്ഡലങ്ങൾ . ഇന്നത്തെ കേരളത്തിന്റെ ഭാഗമായ നാടുകൾ അന്ന് 'ചേര'മണ്ഡലത്തിലായിരുന്നു.
* തമിഴകത്തെ ഐന്തിണൈകൾ മുല്ലൈ , കുറിഞ്ഞി, പാലൈ, മരുതം, നെയ്തല്‍ എന്നിവയായിരുന്നു. ഭൂപ്രകൃതിക്കനുസരിച്ചായിരുന്നു ഈ വിഭജനം.
* 'മുല്ലൈ'യില്‍ കന്നുകാലികളെ വളര്‍ത്തിയും 'കുറിഞ്ഞി'യില്‍ വേട്ടയാടിയും 'പാലൈ'യില്‍ കവര്‍ച്ച നടത്തിയും 'മരുത'ത്തില്‍ കൃഷിചെയ്തും 'നെയ്ക്കല്‍' നിലങ്ങളില്‍, മീന്‍പിടിച്ചും ഉപ്പുണ്ടാക്കിയും ജനങ്ങൾ ജീവിച്ചു.
* സാധനങ്ങൾക്ക് പകരം സാധനങ്ങൾ കൈമാറ്റം ചെയ്യുന്ന സംഘകാലരീതിയാണ് നൊടുത്തല്‍.
* ചേരര്‍, പാണ്ഡ്യര്‍, ചോളര്‍ എന്നീ സംഘകാല രാജവംശങ്ങൾ 'മൂവേന്തന്മാര്‍' എന്ന് അറിയപ്പെട്ടു.
* ചേരന്മാരുടെ തലസ്ഥാനം മുചിരിയും പാണ്ഡ്യടേത് മധുരൈയും ചോളന്മാരുടേത് ഉറൈയൂരുമായിരുന്നു.
* മരിച്ച വ്യക്തിയുടെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ കലത്തിന് (മണ്‍ഭരണി നന്നങ്ങാടികൾ എന്ന് പറയുന്നു.
* സംഘകാലത്തെ പ്രധാന സാമൂഹികസ്ഥാപനമായിരുന്നു 'മന്‍റം' (ഗോത്രസഭ)
*സംഘകാലത്ത് ഇന്നത്തെ കേരളഭാഗങ്ങൾ മൂന്ന് രാജവംശങ്ങളുടെ കീഴിലായിരുന്നു. തെക്ക് ആയ് രാജ്യം, അതിന് വടക്ക് ചേരസാമ്രാജ്യം, വടക്കേയറ്റത്ത് ഏഴിമല രാജവംശം.
* ബുദ്ധമത പ്രഭാവകാലത്ത് കേരളത്തില്‍ അക്ഷരവിദ്യ ആരംഭിക്കുമ്പോൾ ചെയ്തിരുന്ന മംഗളാചരണമായിരുന്നു 'നാനംമോനം'.
* ബുദ്ധവിഹാരങ്ങളായ പള്ളികളോടനുബന്ധിച്ച് വിദ്യാലയങ്ങഠം നടത്തിവന്നിരുന്നു. അങ്ങനെയാ
ണ് 'പള്ളിക്കൂട'മെന്നും 'എഴുത്തുപ്ള്ളി'യെന്നുമുള്ള പേര് ഉണ്ടായത്.
* കേരളത്തിന്റെ പ്രാചീനചരിത്രം വ്യക്തമാക്കുന്ന സംസ്കൃത ഗ്രന്ഥമാണ് കേരള മാഹാത്മ്യം. പരശുരാമകഥ, കേരളസൃഷ്ടി എന്നിവ ഇതില്‍ വര്‍ണിച്ചിട്ടുണ്ട്.
* 'യവനപ്രിയ' (യവനന്മാര്‍ക്ക് പ്രിയപ്പെട്ടത്) എന്നറിയപ്പെട്ടത് കുരുമുളകാണ്.
* തമിഴ് സംസ്‌കൃതസാഹിത്യത്തില്‍ ഗ്രീക്കുകാര്‍, റോമക്കാര്‍, പേര്‍ഷ്യക്കാര്‍, അറബികഠൾ എന്നിവരെ പൊതുവെ യവനര്‍ എന്നാണ് പരാമര്‍ശിച്ചിട്ടുള്ളത്.
*തിണ്ടിസ്, ബറക്കേ (പുറക്കാട്), നെല്‍ക്കിണ്ട എന്നിവയും പ്രധാന തുറമുഖങ്ങളായിരുന്നു.
* ചേരന്മാരെപ്പറ്റി വര്‍ണിക്കുന്ന സംഘകൃതിയാണ് പതിറ്റുപ്പത്ത്.
* 'കടല്‍ പിറകൊട്ടിയ' എന്ന ബിരുദമുള്ള ചേരരാജാവാണ് വേല്‍കൊഴു കുട്ടുവന്‍.
* പോര്‍നിലത്തിലെ വിജയാഘോഷങ്ങളില്‍ കൈയില്‍ വാളുമേന്തി നൃത്തമാടിയ യുവരാജാവാണ് ആടുകോട് പാട്ടുച്ചേരലാതന്‍.
* വഞ്ചിമുതൂര്‍ ആയിരുന്നു ഒന്നാം ചേരസാമ്രാജ്യത്തിന്‍െറ തലസ്ഥാനം.
* രണ്ടാം ചേരസാമ്രാജ്യം എന്നുവിളിച്ചത് എ.ഡി. 800 മുതല്‍ 1102 വരെ മഹോദയപുരം ആസ്ഥാനമാക്കി കേരളം ഭരിച്ച കുലശേഖരന്മാരെയാണ്.
* കുലശേഖര ഭരണകാലത്താണ് പെരിയാര്‍ തീരത്ത് ശ്രീശങ്കരന്‍ ജനിച്ചത്. ജീവിതകാലം എ.ഡി.
788-820 എന്ന് കണക്കാക്കപ്പെടുന്നു.
* തെക്ക് ശൃംഗേരിയില്‍ ശാരദാമഠം, കിഴക്ക് പുരിയില്‍ ഗോവര്‍ധനപീഠം, വടക്ക് ബദരീനാഥില്‍ ജ്യോതിര്‍പീഠം, പടിഞ്ഞാറ്ദ്യാരകയില്‍ കാളീപീഠം എന്നിവ ശങ്കരാചാര്യര്‍ സ്ഥാപിച്ചവയാണ്.
* കേരളത്തില്‍ ശങ്കരാചാര്യര്‍ സ്ഥാപിച്ച മഠങ്ങളാണ് തൃശ്ശൂരിലെ വടക്കേമഠം, നടുവിലെ മഠം, ഏടയിലെ മഠം, തെക്കേമഠം എന്നിവ.
* തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തല്‍വെച്ച് ശങ്കരാചാര്യര്‍ സമാധിയായി,
* വിവേകചൂഡാമണി, സൌന്ദര്യലഹരി, ശിവാനന്ദലഹരി എന്നിവ ശങ്കരാചാര്യരുടെ കൃതികളാണ്.
* 'പ്രച്ഛന്നബുദ്ധന്‍' എന്ന് വിളിക്കുന്നത് ശങ്കരാചാര്യരെയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ